ജനിൻ ക്യാംപിൽ നടത്തിയ കടന്നുകയറ്റത്തിനു ശേഷം ഇസ്രായേലും പാലസ്തീനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു.
ലബനോനിൽ നിന്ന് ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റാക്രമണങ്ങളാണ് ഇസ്രായേലിനെ മിസൈൽ ആക്രമണങ്ങൾക്ക് പ്രേരിപ്പിച്ചത്.
വ്യാഴാഴ്ച ഇസ്രായേലിലേക്ക് നടത്തിയ അജ്ഞാതരുടെ അക്രമണത്തിന് ഇസ്രായേൽ മിസൈൽ ആക്രമണവും ആകാശമാർഗ്ഗേയുള്ള ആക്രമണവും കൊണ്ട് മറുപടി നൽകി. ഇസ്രായേൽ -അറബ് സംഘർഷം രൂക്ഷമാക്കിയത് ഇസ്രായേലിന്റെ സൈനികർ വെസ്റ്റ് ബാങ്കിൽ നടത്തിയ കയറ്റത്തോടെയാണ്. ജെനിൻ അഭയാർത്ഥി ക്യാംപ് പാലസ്തീനിയൻ അക്രമികളുടെ കേന്ദ്രമെന്ന് ആരോപിച്ചാണ് ഇസ്രായേൽ അക്രമം നടത്തിയത്. അക്രമത്തിൽ 12 പാലസ്തീനക്കാർ മരിക്കുകയും അഭയാർത്ഥി ക്യാംപിലെ 80 % താമസ സൗകര്യങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഭവനങ്ങൾ ഇടിച്ചു നിരത്താൻ ബുൾഡോസറുകളും ഉപയോഗിച്ചിരുന്നു. രണ്ടു ദിവസമായി നടന്ന അക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision