ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം. ഗാസ മുനമ്പിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ക്യമ്പിൽ കഴിഞ്ഞിരുന്നവർ അടക്കം 12 പേർ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ഇസ്രായേൽ ആരോപിച്ചു. ഹമാസ് ആരോപണം നിഷേധിച്ചു.
അതേസമയം യുദ്ധത്തിൽ തകർന്ന പ്രദേശം പുനർനിർമ്മിക്കുന്നതിന് ”ബോർഡ് ഓഫ് പീസ്’ 5 ബില്യൺ ഡോളർ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.












