വിശുദ്ധ നാടായ ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 111 ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയതായി പുതിയ റിപ്പോര്‍ട്ട്. റോസിംഗ് സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് എന്ന സംഘടന ഇന്നലെ വ്യാഴാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ കണക്ക് പ്രതിപാദിച്ചിരിക്കുന്നത്.
2024 ഒക്ടോബർ 17-ന്, ഒരു കപ്പൂച്ചിൻ സന്യാസി ജറുസലേമിലെ പാർക്കിലൂടെ നടക്കുമ്പോൾ, രണ്ട് കൗമാരക്കാരായ യഹൂദര്‍ അദ്ദേഹത്തിന്റെ നേരെ തുപ്പിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കപ്പൂച്ചിൻ സന്യാസിയുടെ ഭാഗത്ത് നിന്ന് യാതൊരു രീതിയിലുമുള്ള പ്രകോപനം ഇല്ലാഞ്ഞിട്ടും ഇവര്‍ അധിക്ഷേപിക്കുകയായിരിന്നു.