ഗാസ വെടിനിർത്തൽ കരാർ പ്രകാരം 200 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഗാസ മുനമ്പിലെ റഫ അതിർത്തി കടന്നുപോകുന്ന ഈജിപ്ഷ്യൻ ഭാഗത്താണ് തടവുകാർ എത്തിയിരിക്കുന്നത്. നാല് വനിതാ ഇസ്രയേൽ സൈനികരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെയാണ് 200 പേരെ വിട്ടയയ്ക്കുന്നത്.
ഇസ്രയേൽ വിട്ടയയ്‌ക്കേണ്ടിയിരുന്ന 200 പലസ്തീൻ തടവുകാരിൽ പെട്ടവരാണ് ഇവർ. ഇസ്രയേൽ തടങ്കലിൽ ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച പലസ്തീൻ തടവുകാരൻ മുഹമ്മദ് അൽ-ടൂസിനെയും ഇസ്രയേൽ മോചിപ്പിച്ചതായി ഈജിപ്തിലെ സർക്കാരിന്റെ ഔദ്യോഗിക ചാനലായ ഖഹേറ ടിവി റിപ്പോർട്ട് ചെയ്തു.