ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 19 ന് വെടിനിർത്തൽ കരാർ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയൊന്നുമില്ല. ഗാസയിലെ ഹമാസ് ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം, വെടിനിർത്തൽ കരാർ നിർദേശങ്ങൾ ഹമാസ് നിരസിച്ചതായി ഇസ്രായേൽ സർക്കാർ ആരോപിച്ചു. ഹമാസിനെതിരെ ഇസ്രായേൽ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular