വടക്കൻ ഇറാഖിലെ സ്വയംഭരണ മേഖലയായ കുർദിസ്ഥാനില്‍ അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള തീവ്രവാദിയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഇക്കഴിഞ്ഞ ഏപ്രില്‍ 1 ചൊവ്വാഴ്ചയാണ് ദോഹുക്ക് നഗരത്തില്‍ ആഘോഷത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണമുണ്ടായത്. ആക്രമണകാരി സിറിയക്കാരനാണെന്നും ഐഎസിന്റെ തീവ്രവാദ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്നും കുർദിഷ് അധികൃതർ പറഞ്ഞു.