ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തിയതായി ആയത്തുല്ല അലി റേസ അറാഫി. നാലു രാജ്യങ്ങളിലെ 6 അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും രണ്ട് ഇറാഖി
പ്രവിശ്യകളിലുമാണ് ഐ ആർ ഐ ആക്രമണം നടത്തിയതെന്നും അറാഫി വ്യക്തമാക്കി. ഇറാഖിലെ ഷിയ ഇസ്ലാമിക് സംഘടനകളുടെ സഖ്യമാണ് ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ്. ഇറാന്റെ പിന്തുണയോടെയാണ് ഐ ആർ ഐ പ്രവർത്തിക്കുന്നത്.













