ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്
ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ട ഈ യുവതി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിതയാണ്. ഇക്കഴിഞ്ഞ വിശുദ്ധവാരത്തില്‍ ഏപ്രില്‍ 3നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷെരീൻ യൂസഫ് മാധ്യമ ശ്രദ്ധ നേടുന്നത്. രണ്ട് വർഷം മുമ്പ്, ഇതേ ദിവസം ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തു വിശ്വാസം സ്വീകരിക്കുകയായിരിന്നുവെന്നും വിശുദ്ധവാരത്തില്‍ ഏറെ സന്തോഷവതിയാണെന്നുമുള്ള വാക്കുകളോടെയായിരിന്നു ഷെരീന്‍റെ പോസ്റ്റ്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം ശാലോം വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ക്രിസ്തു വിശ്വാസത്തിലേക്കുള്ള തന്റെ ജൈത്രയാത്ര ഷെരീൻ വിവരിച്ചത്.
ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച താന്‍ ഇസ്ലാം മതം പഠിപ്പിക്കുന്ന കാര്യങ്ങള്‍ ശക്തമായി പിന്തുടരുന്ന ഒരാളായിരിന്നു. മുത്തശ്ശി തങ്ങളോടൊപ്പം താമസിച്ചിരുന്നതിനാൽ കുട്ടിക്കാലത്ത് തികച്ചും മതവിശ്വാസിയായിരുന്നു. ഇസ്ലാമിലെ ആചാരങ്ങളെ കുറിച്ച് പൂര്‍ണ്ണ അറിവില്ലായിരിന്നുവെങ്കിലും റമദാനിലെ ഉപവാസവും അഞ്ച് നേരം നിസ്ക്കാരവും മുടങ്ങാതെ പിന്തുടര്‍ന്നിരിന്നുവെന്ന് ഷെരീൻ വെളിപ്പെടുത്തി. പിന്നീടുള്ള ജീവിതത്തിൽ, ഏകദേശം 19 വയസ്സുള്ളപ്പോൾ, ചൈനയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചു. മതം ഒട്ടും പിന്തുടരാത്ത തികച്ചും നിരീശ്വരവാദികളായിരിന്നു സഹപാഠികള്‍. ഒരാളുടെ ഐഡന്റിറ്റിക്ക് മതം അനിവാര്യമായ ഘടകമല്ലെന്ന ചിന്തയില്‍ നിരീശ്വരവാദിയാകാൻ തീരുമാനമെടുക്കുകയായിരിന്നുവെന്ന്‍ ഷെരീൻ പറയുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision