ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ഐ. എസ്. ജി കേരള ചാപ്റ്റർ

spot_img

Date:

പാലാ: മെച്ചപ്പെട്ട രോഗി ഡോക്ടർ ബന്ധം കൂടുതൽ കാര്യക്ഷമമായ ചികിത്സക്ക് കാരണമാകുമെന്നതിനാൽ കേരളത്തിലെ ആശുപത്രികളിൽ അടുത്ത ഇടയായി ഡോക്ടർമാരുടെ നേർക്ക് ഉണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായ നിയമ നിർമ്മാണത്തിലൂടെ തടയണമെന്നും, മാതൃകാപരയായി ശിക്ഷിക്കണമെന്നും ഐ. എസ്. ജി കേരള ചാപ്റ്റർ ആവശ്യപ്പെട്ടു.

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗട്ട് ക്ലബുമായി സഹകരിച്ച് കുമരകത്ത് സംഘടിപ്പിച്ച ഉദര രോഗ ഡോക്ടർമാരുടെ കൂട്ടായിമയായ ഐ. എസ്. ജി കേരള കോൺഫറൻസ് മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ഡയറക്റ്റർ റവ. ഫാ. ജോസ് കീരഞ്ചിറയും, പി. ജി. ഐ മുൻ ഡയറക്റ്റർ പദ്മശ്രീ. ഡോ. യോഗേഷ് ചൗളയും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ ‘ഉദരരോഗ അത്യാഹിതങ്ങൾ’ എന്ന വിഷയത്തിൽ മുതിർന്ന ഡോക്ടർമാർ ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങൾ ചർച്ച ചെയ്യുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

കരൾ സംബന്ധമായ രോഗങ്ങൾ, കുട്ടികളിൽ അടിയന്തര ചികിത്സാ വേണ്ട സന്ദർഭങ്ങൾ, ആന്തരിക രക്തസ്രാവങ്ങൾക്കുള്ള കാരണങ്ങളും ചികിത്സയും, അവയവമാറ്റിവെക്കൽ സംബന്ധിച്ചുള്ള നൂതന ചികിത്സകൾ, മരുന്നുകളുടെ ഏറ്റവും സുരക്ഷിതമായ ഉപയോഗം, ഇന്റെർവെൻഷണൽ റേഡിയോളജി സേവനങ്ങൾ എന്നി
വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

ഡോ. ജോർജ് തോമസ്, ഡോ. ജോയ് . കെ. മുക്കട, ഡോ . മാത്യു ഫിലിപ്, ഡോ. ജിനോ തോമസ്, ഡോ. ആന്റണി ചെത്തുപുഴ, ഡോ. രമേശ് എം. എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.

watch : https://youtu.be/Sr4mgu0T7d8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related