റായ്പൂർ: ഭീകരവാദ പ്രചാരണം നടത്തിയ സംഭവത്തിൽ ഛത്തീസ്ഗഢിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ യു.എ.പി.എ. കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് ഐ.എസ്. ആശയങ്ങൾ പ്രചരിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
ഐ.എസ്സിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്ന് ഛത്തീസ്ഗഢ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറിയിച്ചു. എ.ടി.എസ്. ആണ് പ്രതികളെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും, കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. യുവതലമുറയെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.














