മോദിയുടെ പ്രസ്താവന മൗനത്തേക്കാൾ ഭയാനകം: ഇരിഞ്ഞാലക്കുട രൂപത

Date:

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ണി​പ്പു​രി​ൽ അ​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച് ര​ണ്ട​ര​മാ​സം പി​ന്നി​ടു​ന്ന​തു​വ​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൈ​ക്കൊ​ണ്ട മൗ​നം​ പോ​ലെ ഞെ​ട്ടി​ക്കു​ന്ന​താ​ണു കു​ക്കി ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രാ​യ ര​ണ്ടു ക്രൈ​സ്ത​വ വ​നി​ത​ക​ളെ പൊ​തു​വ​ഴി​യി​ൽ ന​ഗ്ന​രാ​ക്കി ന​ട​ത്തു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​പ്പ​റ്റി അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രാ​മ​ർ​ശ​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത. അ​ദ്ദേ​ഹം വി​ര​ൽ ചൂ​ണ്ടി​യ​ത് ഈ ​സം​ഭ​വ​ത്തെ​പ്പ​റ്റി മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, ഇ​രു​ന്നൂ​റോ​ളം​പേ​ർ വ​ധി​ക്ക​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചോ അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചോ ഒ​ന്നും പ​റ​ഞ്ഞി​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​തു ന​ട​ക്കു​ന്നുണ്ടെ​ന്നു പ​റ​ഞ്ഞ് മ​ണി​പ്പു​രി​ലെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യെ ല​ഘൂ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണ്.

ഏ​തു പാ​ർ​ട്ടി ഭ​രി​ച്ചാ​ലും ഏ​തു സം​സ്ഥാ​ന​ത്താ​യാ​ലും ഇ​ത്ത​രം അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന കാ​ര്യം അ​ദ്ദേ​ഹം മ​റ​ക്ക​രു​ത്. അ​തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​ത്. ലോ​ക​ത്തി​ന്‍റെ മു​ന്നി​ൽ ഇ​ന്ത്യ​യെ നാ​ണം കെ​ടു​ത്തി​യ ഈ ​സം​ഭ​വംപോ​ലെ ഒ​ട്ട​ന​വ​ധി ക്രൂ​ര​ത​ക​ൾ അ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്; ഇ​പ്പോ​ഴും തു​ട​രു​ന്നു​മു​ണ്ട്. ര​ണ്ട​ര മാ​സ​മാ​യി ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ ജ​നാ​ധി​പ​ത്യ​ത്തി​ലും മ​ത​നി​ര​പേ​ക്ഷ​ത​യി​ലും വി​ശ്വ​സി​ക്കു​ന്ന സ​ർ​വ​വി​ഭാ​ഗം ജ​ന​ങ്ങ​ളും വേ​ദ​ന​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ര​ങ്ങേ​റു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം കാ​ണ​ണം. പൊ​തു​ജ​ന വി​കാ​രം ഉ​ൾ​ക്കൊ​ണ്ട് സു​പ്രീം കോ​ട​തി​യും ഇ​തു​ത​ന്നെ​യാ​ണ് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യി ന​ട​ന്ന ഹീ​ന​മാ​യ കൈ​യേ​റ്റ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടി നി​യ​മ​ത്തി​ന്റെ മുൻപിൽ കൊ​ണ്ടു​വ​രി​ക​യും ചെ​യ്യ​ണ​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു. അക്ര​മ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...