ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്നാണ് ഇറാന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ഖാര്‍ഗ് ഐലന്‍ഡ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലെ ടെര്‍മിനലാണ്.
ഖാര്‍ഗ് ഐലന്റിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാണ് ഇന്നു രാവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.













