ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളും 18 ഡ്രോണുകളും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
12 മിസൈലുകൾ യുഎഇ തകർത്തു, 3 മിസൈലുകൾ കടലിൽ പതിച്ചു, 17 ഡ്രോണുകളെ രാജ്യം തകർത്തെന്നും ഒരു ഡ്രോൺ മാത്രം യുഎഇയിൽ പതിച്ചെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്നുണ്ടായ ആക്രമണത്തിൽ 5 പേർക്കാണ് പരുക്കേറ്റത് ഇതോടെ ആകെ പരുക്കേറ്റവരുടെ എണ്ണം 117 ആയി.













