വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന് പ്രസിഡന്റ്. ചെയ്ത മണ്ടത്തരത്തിന് ഇസ്രയേല്‍ പശ്ചാത്തപിക്കുമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പറഞ്ഞു.
ഇറാന് വെറുതെയിരിക്കില്ലെന്നാണ് മുന്നറിയിപ്പ്. രാജ്യം ഒന്നിക്കണമെന്നും മസൂദ് പെസഷ്കിയാന് വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. ഈ കുറ്റകൃത്യത്തിന് മുന്നില്‍ ഇറാന് ഒരിക്കലും
നിശബ്ദരായിക്കില്ലെന്ന് സൂദ് പെസഷ്കിയാന് പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക് ഇതിനുള്ള മറുപടി നല്കി കഴിയുമ്പോള്‍ ഇസ്രയേല്‍ തങ്ങളുടെ മണ്ടത്തരത്തെ ഓര്‍ത്ത് പശ്ചാത്തപിക്കും. ദേശീയ
മാധ്യമത്തില്‍ സംപ്രേക്ഷണം ചെയ്ത ഒരു വിഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.