ഇറാന് യുദ്ധത്തിന് നയതന്ത്രപരിഹാരം കാണാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും ഇസ്ലാമാബാദില് ഉന്നതതല ചര്‍ച്ച നടക്കാനിരിക്കെ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇറാനില്‍ ആഴ്ചകള്‍ നീളുന്ന കരയുദ്ധത്തിനായി അമേരിക്ക തയാറെടുക്കുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. പൂര്‍ണതോതിലുള്ള സൈനിക അധിനിവേശത്തിനു പകരം പ്രത്യേക സേനയെയും കരസേനയെയും
ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് പദ്ധതിയിടുന്നത്. അതിനിടെ പശ്ചിമേഷ്യയിലേക്ക് യു എസ് എസ് ട്രിപ്പോളിയടക്കമുള്ള പടക്കപ്പലുകളും 3500 അമേരിക്കന്‍ സൈനികരുമെത്തി.















