പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പരക്കുകയാണ്. ഇറാനിലെ അഞ്ചിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വന്‍ സ്ഫോടനങ്ങളാണ് സംഭവത്തിന്റെ തുടക്കം. ആക്രമണത്തില്‍ ഇറാനാകെ നടുങ്ങി.
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നടുക്കം വിട്ട് സജ്ജരായ ഇറാന് തിരിച്ചടിയെക്കുറിച്ച് അതിശക്തമായ മുന്നറിയിപ്പ് നല്കി. ചെയ്ത മണ്ടത്തരത്തെയോര്‍ത്ത് നിങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരും. ഈ
ആക്രമണത്തിന് നിങ്ങള്‍ നല്‍കേണ്ടി വരുന്ന വില ഭയങ്കരമായിരിക്കും. ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ഇത് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്നെ ഇറാന് തിരിച്ചടിച്ചു.