ഇറാൻ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉപാധികളില്ലാത്ത കീഴടങ്ങൽ അല്ലാതെ ഇറാനുമായി മറ്റൊരു കരാറും ഉണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത്
സോഷ്യലിലൂടെയാണ് പ്രതികരണം. തനിക്ക് സ്വീകാര്യനെന്ന് കരുതുന്ന ഇറാനിയൻ നേതാക്കളെ വിളിച്ചു. ഇറാനെ വീണ്ടെടുക്കാൻ സഹായിക്കുന്നതിന് യുഎസും സഖ്യകക്ഷികളും
പ്രവർത്തിക്കുമെന്നും ഇറാന് മികച്ച ഭാവി ഉണ്ടെന്നും ട്രംപ്. ഉപാധികൾ അംഗീകരിച്ച് എത്തിയാൽ മേക്ക് ഇറാൻ ഗ്രേറ്റ് എഗെയിൻ നടപ്പാക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം.













