ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ. സംഘർഷത്തെ തുടർന്ന് ഇസ്രായേൽ യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണം
തുടരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നത്. പുഷ്പക്, പരിമൾ എന്നീ കപ്പലുകൾക്ക് ആണ് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ ആണ് ഇളവ്.
സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെ ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി.













