പത്താംനാളിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്റൈനിൽ പുലർച്ചെ ആക്രമണമുണ്ടായി. സിത്റ ഐലൻഡിൽ നിരവധി പേർക്ക് പരുക്കേറ്റു. ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി.
സൗദിക്ക് നേരെ ഇന്നലെ രാത്രിയും ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. എല്ലാ ശ്രമങ്ങളും സൗദി പ്രതിരോധ സേന തകർത്തു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്.
ബാരലിന് 100 ഡോളർ കടന്നു. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇളവ് വരുത്തിയ നടപടിയെ നുായികരിച്ച് അമേരിക്ക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനാണ് ഉപരോധത്തിൽ ഭാഗിക ഇളവ് നൽകിയതെന്ന് അമേരിക്ക.













