സമരത്തിനൊപ്പമാണ് സംഘടനയെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ നിലപാട് തിരുത്തി. കെപിസിസി നേതൃത്വത്തിന്റെ താക്കീതിന് ശേഷമാണ് ആർ ചന്ദ്രശേഖരന്റെ മലക്കം മറിച്ചിൽ.
ഇന്നലെ കെപിസിസി ഓഫീസിൽ നേരിട്ട് എത്തി വിശദീകരണം നൽകിയ ശേഷമാണ് ആർ. ചന്ദ്രശേഖരന്റെ നിലപാട് തിരുത്തൽ. സമരത്തിനോട് അനുഭാവപൂർണ്ണമായ സമീപനമാണ് ഉള്ളതെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.