രത്നഗിരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രത്നഗിരി സി.എം.എൽ (CML), സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക സെമിനാറും വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു. ‘സ്ത്രീ ശാക്തീകരണവും ക്രൈസ്തവ മൂല്യങ്ങളും’ എന്നതാണ് സെമിനാറിന്റെ വിഷയം.
2026 മാർച്ച് 8 ഞായറാഴ്ച രാവിലെ 11.30-ന് രത്നഗിരി സൺഡേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. എം.ജി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് അസിസ്റ്റന്റ് പ്രൊഫസർ അഡ്വ. ഡോ. ജാസ്മിൻ അലക്സ് സെമിനാറിന് നേതൃത്വം നൽകും.













