അന്താരാഷ്ട്ര ഗണിത ദിനവും, പൈ ദിനവും ; വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിൽ സംഘടിപ്പിച്ച ഗണിത മരം കഥ പറയുമ്പോൾ എന്ന പ്രോഗ്രാം വ്യത്യസ്തമായി
വാകക്കാട്: അന്താരാഷ്ട്ര ഗണിത ദിനത്തോടനുബന്ധിച്ച് വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിൽ സംഘടിപ്പിച്ച ഗണിത മരം കഥ പറയുമ്പോൾ എന്ന പ്രോഗ്രാം വ്യത്യസ്തമായി. ഗണിതശാസ്ത്രത്തിലെ വിവിധ ശാഖകളെക്കുറിച്ചും അവയുടെ ഉത്ഭവത്തെക്കുറിച്ചും മാത്തമാറ്റിക്സ് ക്ലബ് അംഗങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.
ഗണിതത്തിലെ വിവിധ ശാഖകളെ കുറിച്ചുള്ള ഗണിത ചാർട്ടുകൾ മരത്തിൻറെ വിവിധ ശാഖകളിൽ പ്രദർശിപ്പിച്ച് ഗണിതമാകുന്ന വൻമരത്തിലെ വിവിധ ശാഖകളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത് നവ്യാനുഭവമായി. ഇതോടൊപ്പം നടത്തിയ ഗണിത വർക്ക്ഷോപ്പിൽ ഗണിത ക്ലബ് അംഗങ്ങൾ കുട്ടികൾക്ക് ഗണിതത്തിലെ വിവിധ വസ്തുതകൾ പഠനോപകരണങ്ങളുടെ സഹായത്തോടെ വിശദീകരിച്ചു കൊടുത്തു.
മാർച്ച് 14 ലോക പൈ ദിനമായും ആചരിക്കപ്പെടുന്നെന്ന് കുട്ടികൾ അനുസ്മരിച്ചു. 3.14..എന്നതാണ് പൈയുടെ ഏകദേശ വില. അതിനാൽ മൂന്നാം മാസം പതിനാലാം തീയതിയാണ് ലോകം ദിനം ആചരിക്കുന്നത്. ഏതൊരു വൃത്തത്തിൻറെയും ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സ്ഥിരസംഖ്യയാണ് . പരിപാടികൾക്ക് സ്കൂളിലെ ഗണിതശാസ്ത്ര ക്ലബ് അംഗങ്ങൾ നേതൃത്വം നല്കി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision