ജനാധിപത്യത്തിന് വേണ്ടി പോരാടിയ നിക്കരാഗ്വേ ബിഷപ്പിന് ലിബർട്ടാസ് ഇൻ്റർനാഷണൽ അവാര്‍ഡ്
ഒവിഡോ (സ്പെയിന്): നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്ത നിക്കരാഗ്വേ ബിഷപ്പ് റൊളാൻഡോ അൽവാരസിന് സ്പാനിഷ് അവാര്‍ഡ്. ലിബർട്ടാസ് ഇൻ്റർനാഷണൽ എന്ന പേരിലുള്ള അവാര്‍ഡ്, സ്പെയിനിലെ ഒവിഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് മോണ്ടസ്, ബിഷപ്പ് അല്‍വാരെസിന് സമ്മാനിച്ചു.
ഒവീഡോയിലേക്കുള്ള സ്വകാര്യ ത്രിദിന സന്ദർശനത്തിനിടെ ബിഷപ്പ് നേരിട്ടു അവാര്‍ഡ് സ്വീകരിക്കുകയായിരിന്നു. മൗലിക സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആദരിച്ചുകൊണ്ട് ഒവീഡോയിലെ അസോസിയേഷനാണ് ലിബർട്ടാസ് അവാർഡ് നൽകുന്നത്.