പാലാ : ജി 20 ഉച്ചകോടി ദക്ഷിണേന്ത്യൻ സോൺ മീറ്റിംഗിന് ആതിഥ്യമരുളാൻ പാലാ സെന്റ് ജോസഫിലെ നാൽപ്പതോളം കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടത് ദേശീയ തലത്തിൽ ശ്രദ്ധേയനേട്ടമായി . ജി 20 ഉച്ചകോടി സെപ്തംബർ 9,10 തീയതികളിൽ ന്യുഡൽഹി പ്രഗതി മൈതാനിയിലാണ് നടത്തപ്പെടുക . ഇതിനു മുന്നോടിയായി ജനുവരി 17 മുതൽ 19 വരെ കോവളം ലീല ഹോട്ടലിൽ വച്ചു നടക്കുന്ന ദക്ഷിണേന്ത്യയുടെ മീറ്റിംഗിലാണ് സെന്റ് ജോസഫിലെ വിദ്യാർഥികൾ സേവനം നൽകുക . ജനുവരി 16 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഹോട്ടലിൽ താമസിച്ചാണ് സേവനങ്ങളിൽ ഏർപ്പെടുക .ജി 20 രാജ്യങ്ങളിലെ കോൺസുലേറ്റ് ജനറൽമാർ , ഹൈകമ്മീഷണർമാർ , അംബാസഡർമാർ എന്നിവരെയാണ് സെന്റ് ജോസഫിലെ വിദ്യാർഥികൾ പരിചരിക്കുക. ഐൻ എൻ എസ് വിക്രാന്തിലെ സേവനത്തിനുശേഷം മാസങ്ങൾക്കുള്ളിൽ ലഭിച്ച ഈ ബഹുമതി ഇൻസ്റ്റിറ്റിയൂട്ടിന് കൈവരിക്കാൻ സാധിച്ച മികച്ച നേട്ടങ്ങളിലൊന്നാണെന്ന് ചെയർമാൻ മോൺ. ജോസഫ് മലേപ്പറമ്പിൽ പ്രസ്താവിച്ചു . സെന്റ് ജോസഫ് ഇൻസ്റ്റിറ്റിയൂട്ട് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് തുടർച്ചയായ അംഗീകാരങ്ങൾ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision