ഡിജിറ്റൽ – സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരെ തുടരാൻ അനുവദിച്ച് വിജ്ഞാപനം ഇറങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ്
ചാൻസിലറായ ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസാ തോമസും സാങ്കേതിക
സർവകലാശാലയിൽ ഡോ. കെ ശിവപ്രസാദും വി സിമാരായി തുടരും. ഇരുവരും ഇന്ന് വി സിമാരായി ചുമതലയേൽക്കും.














