ഭരണഘടന ശിൽപി ഡോ.ബി.ആർ. അംബേദ്കറെ അപമാനിച്ച് നാടകം അവതരിപ്പിച്ച സംഭവത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായൺ നിർദേശം നൽകി. നാടകം നിർഭാഗ്യകരമാണെന്നും, ലോകം ആദരിക്കുന്ന അംബേദ്കറെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു.നേരത്തെ,സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജെയിൻ സർവകലാശാലയിലെ മാനേജ്മെന്റ് വിഭാഗം പ്രിൻസിപ്പലും ഏഴ് വിദ്യാർഥികളും ഒരു സ്റ്റാഫുമാണ് അറസ്റ്റിലായത്. സർവകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി നടന്ന നാടകത്തിലാണ് അംബേദ്കറെ വിദ്യാർഥികൾ അപമാനിച്ചത്. ബിയർ അംബേദ്കർ എന്നാണ് നാടകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. നാടകം അവതരിപ്പിച്ച സംഘത്തിലെ വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
