പാക് ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പ്രതിരോധ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രവി മുരളീധർ വർമ്മ എന്നയാളെയാണ്
അറസ്റ്റ് ചെയ്തത്. യുദ്ധ കപ്പലുകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാൾ പാകിസ്താനിലേക്ക് ചോർത്തിയത് എന്നാണ് വിവരം. ഹണി ട്രാപ്പിൽ പെടുത്തിയതായി സൂചനയുണ്ട്. സംഭവത്തിൽ
കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.













