പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. നിയമനടപടികൾ വേഗത്തിൽ
ആക്കുന്നതിനാണ് പ്രത്യേക സംഘത്തെ അയക്കുന്നത്. ഇ ഡി, സി ബി ഐ, വിദേശ കാര്യമന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘമാണ് ബെൽജിയത്തിലേക്ക് പുറപ്പെടുന്നത്.