സ്റ്റുഡൻ്റ് വീസയിൽ കാനഡയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൻപതിനായിരത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികൾ കനഡയിലെത്തിയെങ്കിലും കോളേജുകളിൽ ഹാജരായിട്ടില്ലെന്നാണ്
വിവരം.രാജ്യത്തെ അന്താരാഷ്‌ട്ര വിദ്യാർഥികളിൽ 6.9 ശതമാനം പേരും പഠനം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. 5.4 ശതമാനത്തോളം ഇന്ത്യൻ വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ കൃത്യമായ ക്ലാസിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ എൻറോൾമെൻ്റിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision