പ്രപഞ്ചത്തിലെ ആദ്യ താരാപഥങ്ങളിലൊന്ന് കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞമാർ. പ്രപഞ്ചത്തിന് 150 കോടി വർഷം മാത്രം പഴക്കമുള്ളപ്പോൾ മുതൽ നിലനിന്നിരുന്ന താരാപഥത്തെയാണ് പൂനെ
അസ്ട്രോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റോഷി ജെയ്ൻ, യോഗേഷ് വഡഡേക്കർ എന്നീ ഗവേഷകർ കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ആസ്ട്രോണമി & ആസ്ട്രോഫിസിക്സിൽ പ്രസിദ്ധീകരിച്ച ജേണലിലാണ് കണ്ടെത്തലിനെക്കുറിച്ച് വിവരിക്കുന്നത്.
ഹിമാലയത്തിലെ പുണ്യനദിയായ അളകനന്ദയുടെ പേരാണ് ഈ താരാപഥത്തിന് നൽകിയത്. ഭൂമിയുൾപ്പെടുന്ന താരാപഥമായ ക്ഷീരപഥം പോലെ സർപ്പിളാകൃതിയിലുള്ളതാണ്(സ്പൈറൽ) അളകനന്ദ.












