തമിഴ്നാട്ടിൽ നിന്നുള്ള 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലായി. രാമനാഥപുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകളിലെ തൊഴിലാളികളാണ് പിടിയിലായിരിക്കുന്നത്.
സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണം പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും അടക്കം നാവികസേന പിടിച്ചെടുത്തു. അറസ്റ്റിലായവരെ കിളിനോച്ചി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർക്ക് കൈമാറി.