ദില്ലി : ഇന്ത്യ ചൈന അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ലെന്ന് കരസേന. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും. ചൈന അരുണാചൽ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിനിടെ വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് തുടങ്ങും.രണ്ടു ദിവസമാണ് മേഖലയിൽ വ്യോമസേന അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ചൈനയുമായുള്ള അരുണാചൽ മേഖലയിലെ സംഘർഷം നിലനിൽക്കെയാണ് വ്യോമസേനാഭ്യാസം നടക്കുന്നത്.
