ഇന്ത്യക്കാർ അടക്കം നൂറുകണക്കിന് വിദേശ വിദ്യാർത്ഥികൾക്ക് നോട്ടീസ്
ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ വിദ്യാർത്ഥികൾക്ക് ഇമെയിൽ അയച്ചതായി വിവരം. കോളേജുകളിൽ പ്രതിഷേധ പരിപാടികളിൽ ഭാഗമായതിന് പിന്നാലെയാണ് സർക്കാർ നടപടി എന്നാണ് വിവരം.
ഇന്ത്യൻ വിദ്യാർത്ഥികൾക്കടക്കം ഇത്തരത്തിൽ കത്ത് ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന് വരെ രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.