ഇന്ത്യ യു എസ് വ്യാപാരക്കരാറിൽ ലോകം ഇന്ന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. ഇന്ത്യയിലെ എല്ലാ വിഭാഗത്തിനും ഈ കരാറിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ കുറെ നാളുകളായി ചർച്ച നടത്തി.
ഇന്ത്യക്ക് മേൽ 50% തരിഫ് യു എസ് ചുമത്തിയിരുന്നു. ഇന്ത്യ യുഎസ് കരാർ എന്ന് പൂർത്തിയാകുമെന്ന് പ്രതിപക്ഷം പോലും ചോദിച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടതാപ്പ്. അതാണ് ഇപ്പോൾ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വലിയ കരാറിലേക്ക് ആണ് എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്കും ക്ഷീര കർഷകർക്കും വേണ്ടിയാണ് ചിന്തിക്കുന്നത്.കർഷക ക്ഷീര മേഖലകളെ എപ്പോഴും സംരക്ഷിച്ചിട്ടുണ്ട്.യുഎസ് വ്യാപാര കരാറിലും കൃഷി ക്ഷീര മേഖലകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












