വെനസ്വല ഇന്ത്യയുടെ ദീർഘകാല വ്യാപാരപങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ. മുൻപും വെനസ്വൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത്തിരുന്നു. എന്നാൽ പിന്നീട് അത് നിർത്തിയിരുന്നു. ഇന്ത്യയുടെ ഊർജ്ജ സ്രോതസിൽ തീരുമാനം എടുക്കുക ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിച്ചാകും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിപണി സാഹചര്യം മാറുന്നത് അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമോ എന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയില്ല. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചതായുള്ള ട്രംമ്പിൻ്റെ അവകാശവാദത്തിൽ വാണിജ്യ മന്ത്രിയുടെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.












