ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്നത്. അതിലുപരി, ഇപ്പോൾ ഓൾ ഇന്ത്യ ഫൈനലിലേക്കാണോ ചെസ്സ് ലോകകപ്പ് നീങ്ങുന്നത് എന്നാണ്
ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ന് നടക്കുന്ന സെമി ഫൈനൽ ടൈബ്രേക്കറിൽ ഇന്ത്യയുടെ കൊനേരു ഹംപി ഫൈനലിലേക്ക് മുന്നേറിയാൽ ഇന്ത്യയുടെ തന്നെ ദിവ്യ ദേശ്മുഖിനെ
ആയിരിക്കും നേരിടുക . അങ്ങനെയെങ്കിൽ, ഇന്ത്യയുടെ രണ്ട് താരങ്ങൾ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ചെസ്സ് ലോകചാമ്പ്യൻ ഇന്ത്യയിൽ നിന്ന് തന്നെ എന്ന അഭിമാന നിമിഷത്തിനും സാക്ഷ്യം വഹിക്കാനാകും.













