ഇന്ത്യയ്ക്കും ഇസ്രയേലിനും ഇടയിലെ സഹകരണം സവിശേഷ തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനും നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.
പ്രതിരോധ, സുരക്ഷ മേഖലകളിൽ ഒന്നിച്ച് നീങ്ങും. ഗാസ സമാധാന പദ്ധതിയെ അനുകൂലിച്ച പ്രധാനമന്ത്രി ഭീകരതയ്ക്കെതിരെ ഇസ്രയേലിനൊപ്പം ഉറച്ചു നില്ക്കുന്ന നയം തുടരുമെന്നും പ്രഖ്യാപിച്ചു. ഇസ്രയേൽ മുന്നോട്ടു വച്ച സുരക്ഷ സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ച്
പ്രഖ്യാപനമുണ്ടായില്ല. ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി തൻറെ രണ്ടാം യാത്രയിൽ ഇന്ത്യ ഇസ്രയേൽ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുകയാണ്.












