ഇന്ത്യയ്ക്കെതിരെ വിമർശനവുമായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ. പാകിസ്താനെതിരെ ഇന്ത്യയുടെ പക്കൽ തെളിവുകളൊന്നും ഇല്ല. ഇന്ത്യയുടെ പ്രതികരണം പക്വത ഇല്ലാത്തത്. ഇന്ത്യ അനാവശ്യ
ഹൈപ്പ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സമീപനത്തെ അപക്വവും തിടുക്കത്തിലുള്ളതുമാണെന്ന് ഇഷാഖ് ദാർ വിമർശിച്ചത്. ”ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ല. അവർ
പ്രതികരണത്തിൽ ഒരു പക്വതയും കാണിച്ചിട്ടില്ല. ഇത് ഗൗരവമില്ലാത്ത സമീപനമാണ്. സംഭവത്തിന് തൊട്ടുപിന്നാലെ അവർ ഹൈപ്പ് സൃഷ്ടിക്കാൻ തുടങ്ങി”- അദ്ദേഹം പറഞ്ഞു.