ഇന്ത്യ യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർത്തി ആയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ ഒരു വലിയ കരാർ ഒപ്പുവച്ചു. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് ആണ് ഈ കരാറിനെ ആളുകൾ വിളിക്കുന്നത്
എന്നും പ്രധാന മന്ത്രി പറഞ്ഞു. ഇന്ത്യയിലെയും യൂറോപ്പിലെയും പൊതുജനങ്ങൾക്ക് വലിയ അവസരങ്ങൾ ഈ കരാർ കൊണ്ടുവരും. ലോകത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണിത്.
ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെ ഈ കരാർ ശക്തിപ്പെടുത്തുന്നു.













