ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന് ലീഡ്സിലെ ഹെഡിംഗ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാകുക. വിരാട്
കോലിയും രോഹിത് ശര്‍മയും വിരമിച്ച ശേഷം, യുവതാരങ്ങൾ ഏറെയുള്ള ടീം ഇന്ത്യയാണ് ഇന്ന് ലീഡ്സിൽ ഇറങ്ങുക. ടെസ്റ്റിൽ മികച്ച ഫോമിൽ തുടരുന്ന ഇംഗ്ലണ്ടിനെ പിടിച്ചു കിട്ടുക എന്നതായിരിക്കും ഈ യുവ സംഘത്തിൻ്റെ വെല്ലുവിളി.