ധവാങിൽ സാഹചര്യം നിയന്ത്രണ വിധേയം
ധവാങ് മേഖലയിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് കിഴക്കൻ കമാൻഡ്. എങ്കിലും സേന അധിക സേന വിന്യാസം തുടരും. മേഖലയിൽ വ്യാപകമായി നിരീക്ഷണം തുടരും. മേഖലയിൽ നിന്ന് ചൈനീസ് സേന കൂടുതൽ ദൂരം പിൻ വാങ്ങിയതായാണ് കിഴക്കൻ കമാൻഡിന്റെ വിലയിരുത്തൽ. ചൈനീസ് കടന്ന് കയറ്റശ്രമത്തിന് ശേഷമുള്ള സാഹചര്യങ്ങൾ ഉന്നത സേന നേതൃത്വം വിലയിരുത്തിയിരുന്നു. നിലവിൽ ഒരിടത്തും സംഘർഷ സാധ്യതകൾ ഇല്ലെന്നും കിഴക്കൻ കമാൻഡ്.
- ഗ്ലോറിയ അത്യുന്നതനെ – ക്രിസ്തുമസ് ഗാനം