ന്യൂഡൽഹി : രണ്ടു വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈനയുടെ പ്രകോപനം. ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിർമിക്കുന്നത്. സേനാ പിൻമാറ്റത്തിന് ഇരുരാജ്യങ്ങളും കഴിഞ്ഞ വർഷം ധാരണയിലെത്തിയ സ്ഥലമാണിത്.
