അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ (LAC) ഇന്ത്യയും ചൈനയും സൈനികർ ഏറ്റുമുട്ടി. തവാങ് സെക്ടറിന് സമീപമുള്ള യാങ്റ്റെ മേഖലയിലാണ് ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയത്. ഡിസംബർ 9നായിരുന്നു സംഭവം. ചില ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. മുഖാമുഖ ഏറ്റുമുട്ടലിൽ ചൈനീസ് സൈനികർക്കും നിസാര പരിക്കുകളുണ്ട്. സംഭവത്തിന് ശേഷം ഉടൻ തന്നെ ഇരുവിഭാഗവും പ്രദേശത്ത് നിന്ന് പിരിഞ്ഞുപോയി.
