കുറവിലങ്ങാട്: ദേവമാതാ കോളെജ് വൈവിധ്യപൂർണമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. രാവിലെ പ്രിൻസിപ്പൽ ഡോ.സുനിൽ സി. മാത്യു ദേശീയ പതാക ഉയർത്തുകയും തുടർന്ന് .ഗാന്ധി- അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ദേവമാതാ എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനറാലിയും വാർ മെമ്മോറിയലിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന്, എൻ.എസ്.എസി.ന്റെ ആഭിമുഖ്യത്തിൽ ഇൻഡിപെൻഡൻസ് ഡേ മെഗാ ക്വിസ് കോമ്പറ്റീഷൻ നടത്തി. നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.കോളേജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു, വൈസ് പ്രിൻസിപ്പൽ റവ.ഫാ. ഡിനോയി കവളമാക്കൽ, ബർസാർ റവ. ഫാ .ജോസഫ് മണിയഞ്ചിറ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ശ്രീ. റെനീഷ് തോമസ്, ശ്രീമതി വിദ്യ ജോസ്, എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. സതീശ് തോമസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision