ഇന്ത്യയുടെ വളർച്ചാ നിരക്ക് 8 ൽ നിന്നും 7.5 ആക്കി കുറച്ച് ലോകബാങ്ക്. 8.7 ആയിരുന്നു 2022 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി. അന്തർദേശീയ സാഹചര്യങ്ങളും, വിതരണ ശൃംഖലയിലെ അപാകതകളുമാണ് വളർച്ചാനിരക്ക് കുറയാൻ കാരണം. അതേസമയം ആർബിഐ വീണ്ടും പലിശനിരക്ക് കൂട്ടുമോ എന്ന് ഇന്നറിയാം. റിപ്പോ റേറ്റ് 4.9 ശതമാനമായി വർധിക്കാൻ സാധ്യതയുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞ മാസം നിരക്ക് കൂട്ടിയിരുന്നു.
ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറച്ച് ലോകബാങ്ക്
Date: