ബോർഡർ-ഗാവസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുൻനിര വിക്കറ്റുകൾ നഷ്ടമായി. നിലവിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 126 എന്ന നിലയിലാണ്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആദ്യ പന്തിൽ തന്നെ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ

പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ 3 റൺസും വിരാട് കോലി 7 റൺസുമെടുത്ത് പുറത്തായി. കെ എൽ രാഹുൽ 37, ശുഭ് മാൻ ഗിൽ 31 എന്നിവരാണ് അൽപ്പമെങ്കിലും ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്.തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും 18ാം
ഓവറിൽ സ്റ്റാർക്കിന്റെ അപകടകരമായ ഒരു പന്തിൽ ബാറ്റ് വെച്ച രാഹുലിനെ നഥാൻ മക്‌സ്വീനി കൈപ്പിടിയിൽ ഒതുക്കി പവലിയനിലേക്ക് അയച്ചു. പിന്നാലെ 20 ആം ഓവറിൽ കോലിയെയും സ്റ്റാർക്ക് മടക്കി. 8 പന്തിൽ 7 റൺസായിരുന്നു കോലിയുടെ സംഭാവന. ഓസീസിന് വേണ്ടി സ്റ്റാർക് 3, ബോളണ്ട 2, കമ്മീൻസ് 1 വിക്കറ്റുകൾ നേടി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision