ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ബ്രിട്ടന്‍ വ്യതിചലിച്ചുവെന്ന പ്രചരണങ്ങള്‍ക്കിടെ ദേവാലയങ്ങള്‍ അതിജീവനത്തിന്റെ പാതയിലെന്നു സൂചനയുമായി പുതിയ റിപ്പോര്‍ട്ട്.
ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ദേവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ദേവാലയ പങ്കാളിത്തത്തെക്കുറിച്ച് 13,000-ത്തിലധികം ആളുകളിൽ സർവേ നടത്തിയപ്പോള്‍ ലഭിച്ചിരിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.