പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തിയത് അച്ഛനെന്ന് പൊലീസ്. മാട്ടായ സ്വദേശിയാണ് കുട്ടിയുമായി ബെവ്കോയിൽ എത്തിയത്.
തുടർന്ന് പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ പട്ടാമ്പി തൃത്താല കരിമ്പിനക്കടവ് ബിവറേജ് ഔട്ട്‌ലറ്റിന്റെ പ്രീമിയം കൗണ്ടറിൽ പെൺകുട്ടിയെ ക്യൂ നിർത്തിയത്.