പൃഥ്വിരാജിന്റെ മുൻ ചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്
എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിപ്പടരുന്നതിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടിസ്.
മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയാണ് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് തേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.