പാലാ : പാലാ രൂപതയുടെ കർഷക ശക്തീകരണ പദ്ധതിയായ കർഷക ബാങ്കിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുട്ടുചിറ സിയോൻ ഭവനിൽ ആരംഭിക്കുന്ന അഗ്രിമ നൈപുണ്യ വികസന പരി ശീലനകേന്ദ്രത്തിൻ്റെ ആശീർവ്വാദകർമ്മവും ഉദ്ഘാടനവും ഇന്ന് തിങ്കളാഴ്ച വൈകിട്ട് നാലിന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.
സംസ്ഥാന കൃഷിവകുപ്പിൻ്റെയും സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ്റെയും സഹകരണത്തോടെ പാലായിൽ പ്രവർത്തിക്കുന്ന അഗ്രിമ കാർഷിക നേഴ്സറിയുടെ ഒരു ശാഖയും കാർഷിക, ഭക്ഷ്യ വിഭവങ്ങളുടെ റൂറൽമാർട്ടും നൈപുണ്യ വികസന പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. മുട്ടുചിറ ഫൊറോന പള്ളി വികാരി വെരി. റവ.ഫാ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ആദ്യ വിൽപ്പന അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും. വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്, പി. എസ്. ഡബ്ലിയു.എസ്. ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.സുനിൽ, ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് സ്മിത .എൻ.ബി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാല, ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മി, ബ്ലോക്ക് പഞ്ചായത്തംഗം ജോൺസൺ കൊട്ടുകാപ്പള്ളി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി എലിസബത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീജാ സജി , ജാൻസി സണ്ണി, കൃഷി ഓഫീസർ സിദ്ധാർത്ഥ് .
ആർ, സോൺ കോർഡിനേറ്റർ സാലി ബേബി എന്നിവർ പ്രസംഗിക്കും. കർഷകർക്കും പൊതുജനങ്ങൾക്കുമായി വിവിധ പരിശീലനപരിപാടികൾ കൂടാതെ ഹൈബ്രീഡ് പച്ചക്കറി തൈകൾ , വൈവിധ്യമാർന്ന നാടൻ ,വിദേശ ഫലവൃക്ഷ തൈകൾ, കർഷകകൂട്ടായ്മകൾ നിർമ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യ വിഭവങ്ങൾ വരെ മുട്ടുചിറ അഗ്രിമയിൽ ലഭ്യമാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision